താനൂരിൽ റെയിൽവേ ട്രാക്കിനടുത്ത് യുവാവിന്റെ മൃതദേഹം കണ്ടെത്തിമലപ്പുറം താനൂർ : യുവാവിനെ മൂലക്കൽ പാലകുറ്റി പാലം റെയിൽവെട്രാക്കിന് സമീപം കുറ്റികാടിനുള്ളിൽ മരിച്ച നിലയിൽ കണ്ടത്തി.കോഴിക്കോട് എലത്തൂർ വില്ലേജ് ഓഫീസിന് സമീപം  താമസിക്കുന്ന തണ്ടശ്ശേരി വാസുവിന്റെ മകൻ ആകാശ് (27) നെയാണ് മരിച്ച നിലയിൽ കണ്ടത്തിയത്.

ട്രെയിൻ തട്ടിതലക്ക് പരിക്കേറ്റ് രക്തം വാർന്ന് മരിച്ചതാകാമെന്നാണ് നിഗമനം. ചമ്രവട്ടത്ത് മാർബിൾ ജോലിക്കാരനായ ആകാശ് കൂടെയുള്ള ജോലിക്കാരുമായി നാട്ടിലേക്ക് പുറപ്പെട്ടതാണന്ന് പറയുന്നു.

താനൂർ പോലീസ് ഇൻക്വസ്റ്റ് തയ്യാറാക്കി തിരൂർ ഗവ: ആശുപത്രിയിൽ നിന്നും പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു കൊടുത്തു.

Post a Comment

Previous Post Next Post