ടോറസും ബൈക്കും കൂട്ടിയിടിച്ച് മൂന്ന് യുവാക്കൾ മരിച്ചു.
കോട്ടയം: കുമാരനല്ലൂരിൽ ടോറസും ബൈക്കും കൂട്ടിയിടിച്ച് മൂന്ന് യുവാക്കൾ മരിച്ചു. ടോറസ് ലോറിക്കടിയിലേക്ക് ഡ്യൂക്ക് ബൈക്ക് ഇടിച്ചു കയറിയാണ് അപകടമുണ്ടായത്.

         കോട്ടയം സംക്രാന്തി സ്വദേശികളായ ആൽവിൻ, ഫാറൂഖ്, തിരുവഞ്ചൂർ തുത്തൂട്ടി സ്വദേശി പ്രവീൺ മാണി എന്നിവരാണ് മരിച്ചത്. ഇന്ന് വൈകുന്നേരം കുമാരനല്ലൂർ - കുടമാളൂർ റോഡിൽ വലിയാലിൻ ചുവടിന് സമീപത്തായിരുന്നു അപകടം. ബൈക്ക് പൂർണ്ണമായും തകർന്നു. മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.


Post a Comment

Previous Post Next Post