എറണാകുളം കോതമംഗലം: കാർ തലകീഴായി പാടത്തേക്ക് മറിഞ്ഞ് ഒരാൾക്ക് പരിക്ക്. പോത്തുകുഴി സ്വദേശി അപ്പക്കൽ ശശി(60)യ്ക്കാണ് പരിക്കേറ്റത്. ഇന്നലെ വൈകിട്ട് ആറോടെ നെല്ലിമറ്റത്തിന് സമീപം കാട്ടാട്ടുകുളം ഭാഗത്താണ് അപകടം നടന്നത്. കാർ ഓടിച്ചിരുന്ന പോത്തുകുഴി കുരുന്നപ്പിള്ളി ജോർജ് പരിക്കേൽക്കാതെ രക്ഷപ്പെട്ടു. പരിക്കേറ്റയാളെ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
