കണ്ണൂരിൽ കനത്ത കാറ്റും മഴയും; കാറിന് മുകളിൽ മരം ഒടിഞ്ഞുവീണു; പഞ്ചായത്ത് പ്രസിഡന്‍റ് തലനാരിഴക്ക് രക്ഷപ്പെട്ടു



 കണ്ണൂർ ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ കാറിന് മുകളില്‍ മരം ഒടിഞ്ഞ് വീണു. ഇരിട്ടി ഇരിക്കൂര്‍ റോഡില്‍ തന്തോടാണ് സംഭവം നടന്നത്. ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റോബര്‍ട്ട് ജോര്‍ജ്ജ്, ഡ്രൈവര്‍ സന്തോഷ് എന്നിവര്‍ തലനാരിഴയ്ക്കാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു. മലയോര മേഖലയിൽ ശക്തമായ കാറ്റും മഴയും ഉണ്ടായിരുന്നു.

Post a Comment

Previous Post Next Post