നിയന്ത്രണം വിട്ട കാര്‍ തോട്ടിലേക്ക് മറിഞ്ഞ് വയോധിക മരിച്ചു.

 വയനാട്  മാനന്തവാടി:പെരിയ വരയാലിന് സമീപം കാര്‍ നിയന്ത്രണം വിട്ട് റോഡരികിലെ തോട്ടിലേക്ക് മറിഞ്ഞ് കാര്‍ യാത്രികയായ വയോധിക മരിച്ചു. കൂത്ത്പറമ്പ് നീര്‍വേലി മനാസ് മഹലില്‍ ആയിഷ (60)ആണ് മരിച്ചത്. ഇന്നലെ രാത്രി 11.30ഓടെയാണ് സംഭവം.രാത്രി മുട്ടില്‍ യത്തീംഖാന സന്ദര്‍ശിച്ച് നാട്ടിലേക്ക് മടങ്ങവേയാണ് അപകടമുണ്ടായത്.


കാറിലുണ്ടായിരുന്ന ആയിഷയുടെ ഭർത്താവ് ആബൂട്ടി ഹാജി, മക്കളായ സുമയ്യ, സുനീറ, കൊച്ചുമകൾ ഫാത്തിമ റിൻസ്, മരുമകനും കാർ ഡ്രൈവറുമായിരുന്ന ലത്തീഫ് എന്നിവർക്കും പരിക്കേറ്റു. ഇവരെ മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രഥമ ശുശ്രൂഷ നൽകിയ ശേഷം തുടർ ചികിത്സാർത്ഥം സ്വദേശമായ കൂത്ത്പറമ്പിലേക്ക് കൊണ്ടുപോയി. ഫാത്തിമ റിൻസയുടേതൊഴികെ മറ്റുള്ളവരുടെ പരിക്കുകൾ നിസാരമാണ്. ആയിഷയുടെ മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജിൽ.


അപകടങ്ങളിൽ പെടുന്നവരെ എത്രയും പെട്ടൊന്ന് ഹോസ്പിറ്റലിൽ എത്തിക്കുന്നതിന് മാനന്തവാടി യുടെ അഞ്ച് കിലോമീറ്റർ ചുറ്റളവിൽ ഫ്രീ സർവീസുമായി ആക്‌സിഡന്റ് റെസ്ക്യൂ 24×7 മാനന്തവാടി ആംബുലൻസ് സർവീസ് 8606295100

Post a Comment

Previous Post Next Post