തെങ്ങ് കടപുഴകി വീണ്‌ യുവാവ് മരിച്ചു; രണ്ടുപേർക്ക് പരിക്ക്




കടലുണ്ടി :ഒഴിഞ്ഞ പറമ്പിൽ സുഹൃത്തുക്കളൊന്നിച്ച് സംസാരിച്ചുകൊണ്ടിരിക്കെ തെങ്ങ് കടപുഴകി ശരീരത്തിൽ വീണു യുവാവ് മരിച്ചു. മറ്റു രണ്ടു പേർക്ക് പരിക്കേറ്റു. മറ്റു രണ്ടു പേർ രക്ഷപ്പെട്ടു. മണ്ണൂർ കൊട്ടപ്പുറംതോട് കൊണ്ടാടൻ മേപ്പാടത്ത് സനോജ് (31) ആണ് മരിച്ചത്. മണ്ണൂർ പത്മരാജ് സ്കൂളിന് സമീപത്തെ പറമ്പിൽ ഞായർ രാത്രി 9.44 നായിരുന്നു അപകടം. പാലക്കാടൻ രബിൻ (27) ആണ് ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ളത്. മാട്ടുപുറത്ത് അഖിലി (27) നും പരിക്കുണ്ട്

Post a Comment

Previous Post Next Post