മൂന്നാറിനു സമീപം മലമുകളിൽ നിന്നും കൂറ്റൻപാറ അടർന്നു വീണ് കാർ ഡ്രൈവർക്ക് പരിക്കേറ്റു.

 ഇടുക്കി : മൂന്നാറിനു സമീപം പെരിയവരൈ റോഡിൽ മലമുകളിൽ നിന്നും അടന്നുവീണ പാറ കാറിന്റെ ഒരുവശത്തേക്ക് ഇടിച്ച് കാർ ഡ്രൈവർക്ക് പരിക്ക്. സൂര്യനെല്ലി സ്വദേശി അന്തോണിരാജിനാണ് പരിക്കേറ്റത്.വിനോദസഞ്ചാരികളെ രാജമലയിൽ ഇറക്കിയ ശേഷം വസ്ത്രമെടുക്കാൻ മുന്നാറിലേക്ക് വരുന്നതിനിടെ മലമുകളിൽ നിന്ന കൂറ്റൻപാറ അടർന്നു വീണ് കാറിന്റെ ഡ്രൈവർഭാഗത്തേക്ക്‌ ഇടിച്ച ശേഷം കാർ റോഡിൽ നിന്ന് തെന്നി മാറുകയും, പാറയുടെ ഒരു ഭാഗം പുഴയിലേക്ക് പതിക്കുകയുമായിരുന്നുവെന്ന് വഴിയോര കച്ചവടക്കാർ പറഞ്ഞു.തുടർന്ന് പരിക്കേറ്റ ഡ്രൈവറെ മൂന്നാറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസും,ഫയർഫോഴ്‌സും സ്ഥലത്തെത്തിയിരുന്നു..


.

Post a Comment

Previous Post Next Post