കുവൈത്തിൽ മലയാളി ദമ്പതികളെ താമസിക്കുന്ന സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തികുവൈത്ത് സിറ്റി :  കുവൈത്തിൽ മലയാളി ദമ്പതികളെ താമസിക്കുന്ന സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട സ്വദേശി സൈജു സൈമണെയും ഭാര്യയെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.സൈമണെ താമസിക്കുന്ന കെട്ടിടത്തിൽ നിന്ന് വീണു മരിച്ച നിലയിൽ ആദ്യം കണ്ടെത്തിയിരുന്നു. ഇതേ തുടർന്ന് പോലീസ് എത്തുകയും ഇവർ താമസിച്ചിരുന്ന മുറിയുടെ വാതിൽ തുറക്കാൻ ശ്രമിച്ചെങ്കിലും അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് വാതിൽ പൊളിച്ച് അകത്ത് കയറിയ സുരക്ഷാ ഉദ്യോഗസ്ഥർ മരിച്ച നിലയിൽ ഭാര്യയെയും കണ്ടെത്തുകയിരുന്നു. ഇന്ന് കാലത്ത് സാ ൽമിയായിലാണ് സംഭവം..ആരോഗ്യ മന്ത്രാലയത്തിൽ ആംബുലൻസ് വിഭാഗത്തിൽ ജീവനക്കാരനാണ് സൈമൺ. ഇവർ തമ്മിൽ കഴിഞ്ഞ വർഷമാണ് വിവാഹിതരായത്.

Post a Comment

Previous Post Next Post