കൂറ്റനാട് ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികൻ മരിച്ചുകൂറ്റനാട്- ചാലിശ്ശേരി പാതയിൽ കൂറ്റനാട് ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു.കൂറ്റനാട് പള്ളിക്ക് സമീപം താമസിക്കുന്ന മാളിയേക്കൽ അബൂബക്കർ (62)ആണ് മരണപ്പെട്ടത്.


കൂറ്റനാട് പള്ളിക്ക് സമീപമുള്ള പെട്രോൾ പമ്പിൽ നിന്നും പെട്രോൾ അടിച്ച് റോഡിലേക്ക് കേറി വരികയായിരുന്ന കാറും അബൂബക്കർ സഞ്ചരിച്ച ബൈക്കും തമ്മിൽ കൂട്ടി ഇടിക്കുകയും ബൈക്ക് തെറിച്ച് എതിരെ വരികയായിരുന്ന കാറിനു മുകളിൽ ഇടിക്കുകയും ആയിരുന്നു.


ഉടൻ തന്നെ പെരുമ്പിലാവ് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.ചാലിശ്ശേരി പോലീസ് സ്ഥലത്തെത്തി തുടർന്ന് നടപടികൾ സ്വീകരിച്ചു.


Post a Comment

Previous Post Next Post