എസ്ഐ കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു; അപകടം ചീട്ടുകളി സംഘത്തെ പിടിക്കുന്നതിനിടെ

 


കോട്ടയം ചീട്ടുകളി സംഘത്തെ പിടികൂടാനുള്ള ശ്രമത്തിനിടെ രാമപുരം പൊലീസ് സ്റ്റേഷനിലെ എസ്‌ഐ ജോബി ജോർജ് (52) മൂന്നു നില കെട്ടിടത്തിനു മുകളിൽനിന്ന് വീണു മരിച്ചു. പൊൻകുന്നം ചിറക്കടവ് സ്വദേശിയാണ്. ഇന്നലെ രാതി 11 മണിയോടെയാണ് സംഭവം. ഉടൻ ചേർപ്പുങ്കൽ മെഡിസിറ്റിയിൽ എത്തിച്ചെങ്കിലും ഇന്ന്പുലർച്ചെ  മരിച്ചു. മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ.


ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന കെട്ടിടത്തിൽ ബഹളവും ചീട്ടുകളിയും നടക്കുന്നുവെന്ന വിവരത്തെ തുടർന്നാണ് പൊലീസ് എത്തിയത്. മൂന്നാം നിലയിലെ വാതിൽ അടഞ്ഞു കിടന്നതിനാൽ എസ്ഐ വാതിലിൽ ചവിട്ടിയപ്പോൾ താഴേക്കു വീഴുകയായിരുന്നു.

Post a Comment

Previous Post Next Post