പാലക്കാട് അട്ടപ്പാടി ചെമ്മണ്ണൂർ പൊട്ടിക്കൽ തേക്ക് പ്ലാന്റേഷനിൽ അജ്ഞാത മൃതദേഹം അഴുകിയ നിലയിൽ

   


പാലക്കാട്: അജ്ഞാത മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തി. അട്ടപ്പാടി ചെമ്മണ്ണൂർ പൊട്ടിക്കൽ തേക്ക് പ്ലാന്റേഷനിലാണ് അജ്ഞാത മൃതദേഹം കണ്ടെത്തിയത്. തൂങ്ങി നിൽക്കുന്ന നിലയിലാണ് മൃതദേഹം കണ്ടത്തിയിരിക്കുന്നത്. ഇന്ന് രാവിലെ വനം വകുപ്പ് ജീവനക്കാരനാണ് മൃതദേഹം ആദ്യം കണ്ടത്.


വനം വകുപ്പ് ഉദ്യോഗസ്ഥർ ഉടൻ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പോലീസ് സംഭവസ്ഥലത്തെത്തി പോസ്റ്റ്‌മോർട്ടത്തിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. അജ്ഞാത മൃതദേഹത്തിന്റെ ശരീരഭാഗങ്ങൾ ജീർണിച്ച അവസ്ഥയിലാണ്. മൃതദേഹത്തിന് ഒരു മാസത്തെ പഴക്കം ഉണ്ടെന്നാണ് പ്രാഥമിക നിഗമനം.

Post a Comment

Previous Post Next Post