വീടുനു മുകളിലേക്ക് മരം കയറ്റിവന്ന മിനി ലോറി മറിഞ്ഞ് അപകടം-രണ്ടു പേർക്ക് പരുക്ക്താമരശ്ശേരി: മാട്ടുവായിയിൽ വീടുനു മുകളിലേക്ക് മരം കയറ്റിവന്ന മിനി ലോറി മറിഞ്ഞ് അപകടത്തിൽ' രണ്ടു പേർക്ക് പരുക്ക്. ഒരാൾക്ക് പരിക്ക് ഗുരുതമാണ് കുന്നിൻ മുകളിൽ നിന്നും മരം കയറ്റി വരികയായിരുന്ന മിനിലോറിയാണ് നിയന്ത്ര വിട്ട് വീടിന് മുകളിലേക്ക് മറിഞ്ഞത് അപകട സമയം വീട്ടിൽ മൂന്ന് കുട്ടികൾ മാത്രമാണ് ഉണ്ടായിരുന്നത് മാട്ടുവായി  പാട്ടത്തിൽ മോഹനന്റെ വീടിന് മുകളിലേക്കാണ് ലോറി മറിഞ്ഞത്.

ഉച്ചക്ക് 1.30 ഓടെയാണ് അപകടം ലോഡിംങ്ങ് തൊഴിലാളിക്കാണ് സാരമായി പരുക്കേറ്റത്.

കാന്തപുരം വെട്ട് കല്ലുംപുറത്ത് രാജൻ എന്ന ആൾക്കാണ് സാരമായി പരുക്കേറ്റതെന്ന് നിഗമനം

നാട്ടുകാരുടെ രക്ഷാപ്രവർത്തനമാണ് മരത്തിനുള്ളിൽ കുടുങ്ങിയവരെ പുറത്തെടുക്കാൻ സഹായമായത് താമരശ്ശേരി പോലീസ് സ്ഥലത്തെത്തി.Post a Comment

Previous Post Next Post