മരത്തിൽ നിന്ന് വീണ് തൊഴിലാളി മരിച്ചു

 


 വയനാട് കൽപ്പറ്റ: മരത്തിൽ നിന്ന് വീണ് പരിക്കേറ്റ തൊഴിലാളി മരിച്ചു.

പുളിയാർമല എം. കെ ജിനചന്ദ്രൻ ബോർഡിങ് ട്രസ്റ്റിന്റെ സ്ഥലത്തു മരം വെട്ടുന്നതിനിടെ രാവിലെ 8.30 നായിരുന്നു അപകടം. 

 മരത്തിൽ നിന്നും വീണ് പരിക്കേറ്റ 

ബത്തേരി മന്ദം കൊല്ലി

പൂക്കാടൻ ശങ്കരൻ (63)

ആണ് മരിച്ചത്. ആദ്യം കൽപ്പറ്റ ലിയോ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും ഉച്ചക്ക് ഒന്നേ മുക്കാലോടെ മരിച്ചു.

Post a Comment

Previous Post Next Post