കോഴിക്കോട് | വന്ദേഭാരത് ട്രെയിന്‍ തട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞു. കക്കോടി കിഴക്കുംമുറി പാറക്കല്‍ രാജന്‍ നമ്ബ്യാരുടെ മകന്‍ പി രാജേഷ് ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം വൈകീട്ട് എലത്തൂരിനും വെസ്റ്റ്ഹില്ലിനും ഇടയില്‍ പുത്തൂര്‍ ക്ഷേത്രത്തിന് സമീപമായിരുന്നു സംഭവം. രാജേഷ് ട്രെയിനിന് മുന്നിലേക്ക് ചാടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ട്രെയിനിന്റെ മുന്‍വശം തട്ടി രാജേഷ് തെറിച്ചുവീഴുകയായിരുന്നു.
കഴിഞ്ഞ ദിവസം രാജേഷിന്റെ മുത്തശ്ശി മരിച്ചിരുന്നു. ഇതേ തുടര്‍ന്നുണ്ടായ മനോവിഷമമാണ് ജീവനൊടുക്കാന്‍ കാരണമെന്നാണ് സംശയിക്കുന്നത്. ഭാര്യ: രേഖ. മകള്‍: വൈഷ്ണവി. മാതാവ്: സരോജിനി. മൃതദേഹം ഇന്നലെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.
കാസര്‍കോട് നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു ട്രെയിന്‍. മുന്‍ഭാഗത്ത് തകരാര്‍ സംഭവിച്ച ഭാഗം തിരുവനന്തപുരത്ത് എത്തിയ ശേഷം കൊച്ചുവേളി യാര്‍ഡില്‍ എത്തിച്ച് അറ്റകുറ്റപ്പണി ചെയ്തു.
