തിരുവനന്തപുരം പുത്തൻതോപ്പിൽ യുവതിയേയും കൈക്കുഞ്ഞിനേയും പൊള്ളലേറ്റ നിലയിൽ കണ്ടെത്തി.


തിരുവനന്തപുരം പുത്തൻതോപ്പിൽ യുവതിയേയും കൈക്കുഞ്ഞിനേയും പൊള്ളലേറ്റ നിലയിൽ കണ്ടെത്തി. ഗുരുതരമായി പൊള്ളലേറ്റ യുവതി മരിച്ചു. പുത്തൻതോപ്പ് റോജാ ഡെയ്ലിൽ രാജു ജോസഫ് ടിൻസിലിയുടെ ഭാര്യ അഞ്ജു (23) ആണ് മരിച്ചത്. ഇവരുടെ ഒൻപതു മാസം പ്രായമുള്ള മകൻ ഡേവിഡ് ഗുരുതര പൊള്ളലേറ്റ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെന്‍റിലേറ്ററിൽ ചികിത്സയിലാണ്


ഇന്ന് വൈകുന്നേരം ഏഴ് മണിയോടെയാണ് സംഭവം നടന്നത്. വീട്ടിനുള്ളിലെ കുളിമുറിയിലാണ് അഞ്ജുവിനെ പൊള്ളലേറ്റുമരിച്ച നിലയിൽ കണ്ടത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക വിവരം. എന്നാൽ ഇക്കാര്യം ഉറപ്പിക്കാനാകില്ലെന്നാണ് പൊലീസ് പറയുന്നത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. ഒന്നര വർഷം മുമ്പായിരുന്നു രാജു ജോസഫിന്‍റെയും അഞ്ജുവിന്‍റെയും വിവാഹം. വെങ്ങാനൂർ സ്വദേശിയാണ് അഞ്ജു. അതേസമയം യുവതിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തി.

Post a Comment

Previous Post Next Post