എൽഎൽബി വിദ്യാർഥിനി ആറ്റിൽ മുങ്ങി മരിച്ചു.
കൊല്ലം ചടയമംഗലം: കിളിമാനൂർ സ്വദേശിയായ എൽഎൽബി രണ്ടാംവർഷ വിദ്യാർഥിനി ചടയമംഗലം പോരേടം വട്ടത്തിൽ ആറ്റിൽ മുങ്ങി മരിച്ചു.


 ഇന്ന് വൈകിട്ടോടെയാണ് സംഭവം. കിളിമാനൂർ അനിനിവാസില്‍ തുളസീധരന്റെ മകളാണ് മരിച്ച മീനു.


 ബർത്ത് ഡേ ആഘോഷത്തിനായാണ് ഇവിടെ എത്തിയത് എന്നാണ് പറയുന്നത്.


 11 അംഗ സംഘത്തിൽ നാല് പെൺകുട്ടികളും ബാക്കി ആൺകുട്ടികളും ആയിരുന്നു. കൂട്ടത്തിൽ 10 വയസ്സുകാരി പെൺകുട്ടിയും ഉണ്ടെന്നാണ് റിപ്പോർട്ട്.


പരിപ്പള്ളിയിലുള്ള സുഹൃത്തിന്റെ ബർത്ത്ഡേ ആഘോഷിക്കാനാണ് എത്തിയത്.


ആഘോഷം കഴിഞ്ഞ ശേഷം സംഘം ആറ്റിന്റെ പരിസരത്തേക്ക് വരികയായിരുന്നു.


തുടർന്നാണ് പെൺകുട്ടി കാൽ വഴുതി വെള്ളത്തിലേക്ക് വീണതെന്നു പറയുന്നു.


 മൃതശരീരം പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.


 കഴിഞ്ഞ ദിവസമാണ് ഇവിടെ ചടയമംഗലം സ്വദേശി 14 കാരൻ പോരേടം ആറാട്ട് കടവിൽ മുങ്ങി മരിച്ചത്. തൊട്ടടുത്ത ദിവസം തന്നെയാണ് ഇത്തരത്തിൽ മറ്റൊരു സംഭവം ഉണ്ടായിരിക്കുന്നത്.

Post a Comment

Previous Post Next Post