ഹരിപ്പാട്: മുംബൈയിൽ തടാകത്തിൽ സഹോദരങ്ങൾ മുങ്ങി മരിച്ചു. മാതാപിതാക്കൾ അവധിക്ക് നാട്ടിൽ പോയിരിക്കെയാണ് ഈ ദുരന്തം ഉണ്ടായത്. വളർത്തു നായയെ കുളിപ്പിക്കുന്നതിനിടയിലായിരുന്നു അപകടം സംഭവിച്ചതെന്നാണ് വിവരം. ഡോമ്പിവലി ഈസ്റ്റിലെ അനന്തം കോംപ്ലക്സ് പരിസരത്തെ ആഴമുള്ള ദാവഡി താടാകത്തിൽ ഇരുവരും മുങ്ങി മരിക്കുകയായിരുന്നുവെന്ന് ബന്ധുവായ സാമൂഹിക പ്രവർത്തകൻ പി കെ ലാലി പറഞ്ഞു.കുമാരപുരം ഒന്നാം വാർഡ് കാട്ടിൽ മാർക്കറ്റ് അമ്പാടിയിൽ വീട്ടിൽ രവീന്ദ്രൻ ദീപാ രവീന്ദ്രൻ ദമ്പതികളുടെ മക്കളായ രഞ്ജിത്ത് രവീന്ദ്രൻ(21), സഹോദരി കീർത്തി (17 )എന്നിവരാണ് മരിച്ചത്. മുംബൈ ഉപനഗരമായ ഡോമ്പിവലിയിൽ ആണ് ഇവർ താമസിച്ചിരുന്നത്. പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം നാളെ നാട്ടിൽ എത്തിക്കും. സംസ്കാരം ഉച്ചയ്ക്ക് 1 മണിക്ക്.