ഇടുക്കി ചെറുതോണിയ്ക്ക് സമീപം കെ എസ് ആർ ടി സി ബസും ബൈക്കും തമ്മിൽ കൂട്ടിയിടിച്ചു, ഒരാൾ മരണപ്പെട്ടു.



ഇടുക്കി  അടിമാലി കുമളി ദേശീയപാതയിൽ ചെറുതോണിക്ക് സമീപം കെ എസ് ആർ ടി സി ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരണപ്പെട്ടു. കരിമ്പൻ ചാലിസിറ്റി സ്വദേശി വെള്ളാക്കാട്ട് അമൽ (24) ആണ് മരണപ്പെട്ടത്.


 വൈകുന്നേരം ആറരയോടെ ആയിരുന്നു അപകടം. വാഴത്തോപ്പ് പള്ളിക്കവല പെട്രോൾ പമ്പിനു സമീപമാണ് അപകടമുണ്ടായത്. അപകടത്തിൽ പരിക്കേറ്റ അമലിനെ ഉടൻ തന്നെ ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ പരിക്ക് ഗുരുതരമായതിനാൽ വിദഗ്ദ്ധ ചികിത്സക്കായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും വഴി മൂലമറ്റത്ത് വെച്ച് മരണം സംഭവിക്കുകയായിരുന്നു. തടിയമ്പാട്

കാർ വർക്ക് ഷോപ്പിലെ ജീവനക്കാരനാണ് മരണപ്പെട്ട അമൽ.

മൃതദേഹം ഇടുക്കി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. നാളെ പോസ്റ്റുമോർട്ട നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. ഇടുക്കി പോലീസ് മേൽനടപടികൾ സ്വീകരിച്ചു.

Post a Comment

Previous Post Next Post