ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് അപകടം: പത്ത് പേർക്ക് പരിക്ക്, രണ്ടു പേരുടെ നില ഗുരുതരം
 തൃശ്ശൂർ  ഇരിങ്ങാലക്കുട: ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 10 പേർക്ക് പരിക്കേറ്റു.


കാറിലുണ്ടായിരുന്ന ഒരു കുടുംബത്തിലെ ആറ് പേർക്കും ടൂറിസ്റ്റ് ബസിലുണ്ടായിരുന്ന നാലു പേർക്കുമാണ് പരിക്കേറ്റത്. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്.


കാർ യാത്രികരായ പടിഞ്ഞാറേ വെമ്പല്ലൂർ സ്വദേശികളായ പാമ്പിനേഴത്ത് വീട്ടിൽ ഷൈൻ(36), ഭാര്യ രേഷ്മ(34), മക്കളായ വസന്ത്(14), ബിയ(5) രേഷ്മയുടെ സഹോദരൻ വാഴൂർ വീട്ടിൽ ജിതിൻലാൽ (30), സുഹൃത്ത് കൂനിയാറ വീട്ടിൽ അജിത്ത് (27) എന്ന വർക്കാണ് പരിക്കേറ്റത്.  വെളൂക്കര തുമ്പൂരിലാണ് അപകടം. ടൂറിസ്റ്റ് ബസ് യാത്രക്കാരായ കോഴിക്കോട് ബീച്ച് സ്വദേശിനി കാസ്തൂരം വീട്ടിൽ വിനീത(55), മാന്തോട്ടം വീട്ടിൽ മുബീന(32) ഒളവണ്ണ സ്വദേശികളായ കുന്നത്തുവീട്ടിൽ ബാബിറ(44), നൂർജഹാൻ(44) എന്നിവർക്കുമാണ് പരിക്കേറ്റത്. 


ഗുരുതര പരിക്കേറ്റ ഷൈനിനെ അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിലും, ജിതിനെ തൃശൂർ എലൈറ്റ് ആശുപത്രിയിലും പ്രവേശിപ്പിച്ചു അങ്കമാലി കറുകുറ്റയിലെ കൺവെൻഷൻ സെന്ററിൽ സ്വകാര്യ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു ടൂറിസ്റ്റ് ബസിലുണ്ടായിരുന്നവർ. ടൂറിസ്റ്റ് ബസും കാറും അമിതവേഗതയിൽ ആയിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.

Post a Comment

Previous Post Next Post