തിരൂർ സ്വദേശിയായ വ്യാപാരിയെ കൊന്നു കഷ്ണങ്ങളാക്കി ഉപേക്ഷിച്ചു., കൊല നടന്നത് കോഴിക്കോട്ടെ ഹോട്ടലിൽ., കൊല്ലപ്പെട്ടത് തിരൂർ ഏഴൂർ സ്വദേശി


കോഴിക്കോട്: തിരൂരിൽ നിന്ന് കാണാതായ വ്യാപാരിയെ കൊന്നു കഷ്ണങ്ങളാക്കി ട്രോളി ബാഗിൽ ആക്കി ഉപേക്ഷിച്ചു. തിരൂർ സ്വദേശി സിദ്ദിഖ് ആണ് കൊല്ലപ്പെട്ടത്. കോഴിക്കോട്ടെ  എരഞ്ഞിപ്പാലത്തെ ഹോട്ടലിൽ ആണ് കൊല നടന്നത്. കൊലയ്ക്ക് ശേഷം മൃതദേഹം കഷ്ണങ്ങളാക്കി പാലക്കാട്‌ അട്ടപ്പടിയിലെ അഗളിയിലാണ് മൃതദേഹാവശിഷ്ടങ്ങൾ തള്ളിയത് എന്ന്   സൂചന . . സിദ്ദിഖിന്റെ കൂടെ ഉള്ളവർ തന്നെയാണ് കൊല നടത്തിയത് എന്നാണ് സൂചന. ഇതുമായി ബന്ധപ്പെട്ട് നിരവധി പേരെ ഇതിനകം തിരൂർ പൊലീസ് ചോദ്യം ചെയ്തിട്ടുണ്ട്. കോഴിക്കോട്  കൊല നടത്തി എന്ന് സംശയിക്കുന്ന ഹോട്ടലിലും പരിശോധന നടത്തി.


ഒരാഴ്ച മുൻപാണ് തിരൂർ ഏഴൂർ സ്വദേശി സിദ്ദിഖിനെ കാണാതായത്. കോഴിക്കോട് ഹോട്ടൽ വ്യാപാരി ആയ സിദ്ദിഖ് ആഴ്ചയിൽ ഒരിക്കൽ ആണ് തിരൂരിൽ വരാറുള്ളത്. അല്ലാത്തപ്പോൾ എല്ലാം കോഴിക്കോട് സ്ഥിര താമസം ആണ്. കഴിഞ്ഞ ആഴ്ച നാട്ടിൽ വരാതിരുന്ന സിദ്ദിഖിനെ കുറിച്ച് പിന്നെയും വിവരം ഒന്നും ലഭിച്ചില്ല. മൊബൈൽ ഫോൺ സ്വിച് ഓഫ്‌ ആയതോടെ വീട്ടുകാർ പോലീസിനെ ബന്ധപ്പെട്ട് പരാതി നൽകി. പൊലീസ് ഫോൺ ലൊക്കേഷൻ പരിശോധിച്ചതിൽ കോഴിക്കോട്ടെ ഒരു ലോഡ്ജ് ആണ് അവസാനമായി കണ്ടത്.


ഇവിടെ എത്തി സിസിടിവി കാമറ പരിശോധിച്ചതിൽ സിദ്ദിഖ് അടക്കം മൂന്നുപേരും ഹോട്ടൽ റൂമിലേക്ക് കയറി പോകുന്നുണ്ട്. തിരിച്ചു രണ്ടു പേര് മാത്രമാണ് മടങ്ങിയത്. ആ സമയം ഇവരുടെ കയ്യിൽ ഒരു ട്രോളി ബാഗും ഉണ്ടായിരുന്നു. ക്രൂരമായ കൊലപാതകം ആണ് നടന്നതെന്നാണ് പൊലീസ് നൽകുന്ന സൂചന.

സംഭവവുമായി ബന്ധപ്പെട്ട് ഷിബിലി, ഫർഹാന എന്നിവരെ കസ്റ്റഡിയിലെടുത്തു. കൊല്ലപ്പെട്ടയാൾക്ക് കോഴിക്കോട് ഒളവണ്ണയിൽ ഹോട്ടൽ ഉണ്ട്. ഇവിടുത്തെ ജോലിക്കാരൻ ആണ് ഷിബിലിയെന്നാണ് വിവരം.

അട്ടപ്പാടി അഗളിയിലെ കൊക്കയിലേക്കാണ് മൃതദേഹത്തിന്റെ ഭാഗങ്ങൾ തള്ളിയത്. മൃതദേഹത്തിന്റെ ഭാഗങ്ങൾ കണ്ടെത്താൻ പൊലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്.


Post a Comment

Previous Post Next Post