കോഴിക്കോട് മലയോര മേഖലയിൽ കനത്ത മഴ താത്കാലിക പാലം ഒലിച്ചുപോയി. കോഴിക്കോട്: കോഴിക്കോട് ജില്ലയുടെ മലയോര മേഖലയിൽ കനത്ത മഴയിൽ താത്കാലിക പാലം ഒലിച്ചുപോയി. തിരുവമ്പാടി പുന്നക്കൽ വഴിക്കടവിലെ താത്കാലിക പാലമാണ് ഒലിച്ചുപോയത്.

ശക്തമായ കാറ്റും മഴയുമാണ് പ്രദേശത്ത് തുടരുന്നത്. ഉച്ചയ്ക്ക് ശേഷമാണ് ശക്തമായ മഴയാരംഭിച്ചത്. തിരുവമ്പാടി, കൂടരഞ്ഞി, മുക്കം തുടങ്ങിയ മേഖലകളിലാണ് ശക്തമായ മഴ പെയ്തത്. ഇതിനിടെയാണ് താൽക്കാലിക പാലം ഒലിച്ചുപോയത്.


തിരുവമ്പാടിയിൽ നിന്ന് പുന്നക്കലിലേക്കുള്ള പാലമാണ് ഒലിച്ചുപോയത്. ഇവിടെ കോൺക്രീറ്റ് പാലത്തിന്റെ പണി നടക്കുന്നതിനാൽ നടക്കാൻ താൽക്കാലികമായി നിർമിച്ച പാലമാണ് ഒലിച്ചുപോയത്. ശക്തമായ മലവെള്ളപ്പാച്ചിലിലാണ് പാലം ഒഴുകിപ്പോയത്. മേഖലയിൽ ശക്തമായ മഴ തുടരുകയാണ്.

Post a Comment

Previous Post Next Post