അമ്പലപ്പുഴയിൽ പത്തു വയസുകാരൻ പൊഴിയിൽ മുങ്ങി മരിച്ചു അമ്പലപ്പുഴ: സുഹൃത്തുകൾക്കൊപ്പം പൊഴിയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു. പുറക്കാട് പഞ്ചായത്ത് 9-ാം വാർഡ് പൂത്തോപ്പ് പാണ്ഡ്യംപറമ്പിൽ ജഗദീശൻ – പ്രശാന്ത ദമ്പതികളുടെ മകൻ ജീവൻ (10) ആണ് മരിച്ചത്. പല്ലന ഗവ. എൽ. പി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയാണ്.


തോട്ടപ്പള്ളി ചിൾഡ്രൺ പാർക്കിന് പടിഞ്ഞാറ് വൈകിട്ട് 4ഓടെയായിരുന്നു ജീവൻ മൂന്ന് സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയത്. നീന്തുന്നതിനിടെ മുങ്ങിത്താഴുകയായിരുന്നു. വിവരമറിഞ്ഞെത്തിയ തോട്ടപ്പള്ളി തീരദേശ പൊലീസും തകഴിയിൽ നിന്നെത്തിയ ഫയർഫോഴ്സും നാട്ടുകാരും ചേർന്നു നടത്തിയ തെരച്ചിലിനൊടുവിൽ രണ്ടു മണിക്കൂറിനു ശേഷം മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Post a Comment

Previous Post Next Post