അട്ടപ്പാടി ഭവാനിപുഴയിൽ യുവാവ് മുങ്ങി മരിച്ചു

 


 പാലക്കാട്‌ അഗളി: അട്ടപ്പാടിയിൽ വിനോദ സഞ്ചാരത്തിനായി എത്തിയ തമിഴ്നാട് സ്വദേശിയായ യുവാവ് ഭവാനിപുഴയിൽ മുങ്ങി മരിച്ചു.കോയമ്പത്തൂർ നല്ലപാളയം ധർമ്മരാജിന്റെ മകൻ പ്രഭു (25) ആണ് മരിച്ചത്.താവളം ആനക്കൽ പാലത്തിന് സമീപം കുളിക്കാനിറ ങ്ങിയ പ്രഭു അബദ്ധത്തിൽ വെള്ളത്തിൽ

അകപ്പെടുകയായിരുന്നു.ഇന്ന് ഉച്ച തിരിഞ്ഞ് 3.30ഓടെയായിരുന്നു സംഭവം.കോയമ്പത്തൂരിൽ ഐ.ടി കമ്പനിയിൽ ജീവനക്കാരനാണ് മരിച്ച പ്രഭു.അഞ്ചംഗ സംഘം കാറിലാണ് അട്ടപ്പാടിയിലേക്ക് വിനോദ സഞ്ചാരത്തിനാ യി എത്തിയത്.

Post a Comment

Previous Post Next Post