കുതിരാനിൽ ബൈക്ക് അപകടത്തിൽപ്പെട്ടു: രണ്ടുപേർക്ക് പരിക്ക്

 


തൃശ്ശൂർ പട്ടിക്കാട്. കുതിരാൻ തുരങ്കത്തിന് സമീപം ബൈക്ക് അപകടത്തിൽപ്പെട്ട് പാലക്കാട് സ്വദേശികളായ രണ്ടുപേർക്ക് പരിക്കേറ്റു. പാലക്കാട് കല്ലേക്കാട് കുറുപ്പൻ വീട്ടിൽ കാജ (50), മുസമ്മിൽ (20) എന്നിവർക്കാണ് പരിക്കേറ്റത്.  (ഞായർ) രാത്രി 9:20ന് ആണ് അപകടം ഉണ്ടായത്. പാലക്കാട് ഭാഗത്തേക്കുള്ള പാതയിലൂടെ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നു. സാരമായി പരിക്കേറ്റ ഇരുവരെയും തൃശ്ശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post