റെയിൽവേ കരാർ ജീവനക്കാരി ട്രെയിൻ തട്ടി മരിച്ച നിലയിൽകണ്ണൂർ: റെയിൽവേ കരാർ ജീവനക്കാരി ട്രെയിൻ തട്ടി മരിച്ചു. തമിഴ്നാട് തിരുവണ്ണാമല സ്വദേശി കാത്തിയ (40) ആണ് മരിച്ചത്. കണ്ണൂർ എടക്കാട് റെയിൽവേ സ്റ്റേഷൻ പരിസരത്താണ് സംഭവം. ഏറനാട് എക്സ്പ്രസ് തട്ടിയാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ ഇവരെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Post a Comment

Previous Post Next Post