ദേശീയ പാതയിൽ ഇന്നോവ കാർ നിയന്ത്രണം വിട്ട് തലകീഴായ് മറിഞ്ഞു



കോഴിക്കോട്   കൊയിലാണ്ടി ദേശീയ പാതയിൽ  ചെങ്ങോട്ടുകാവിൽ ഇന്നോവ തലകീഴായ് മറിഞ്ഞ് അപകടം. നിസ്സാര പരിക്കുകളോടെ യാത്രക്കാർ രക്ഷപ്പെട്ടു. ഇന്ന് വൈകീട്ട് 3.30 ഓടെയാണ്

അപകടം. കോഴിക്കോട് ഭാഗത്തേക്ക് വരികയായിരുന്ന ഇന്നോവ കാർ

ചെങ്ങോട്ടുകാവിന് സമീപം നിയന്ത്രണം വിട്ട്, നിർത്തിയിട്ട വാഗനർ കാറിൽ ഇടിച്ചതിനെ തുടർന്ന്, വെട്ടിച്ചപ്പോഴാണ് തല കീഴായ്

മറിഞ്ഞത്  വാഹനത്തിൽ രണ്ടു പേരായിരുന്നു ഉണ്ടായിരുന്നത്. പരിക്കേറ്റയാൾ കൊയിലാണ്ടി താലൂക്ക് ഗവ.ആശുപത്രിയിൽ ചികിത്സതേടി.

Post a Comment

Previous Post Next Post