രക്ഷിതാക്കളുടെ കൺമുന്നിൽ 13കാരിയെ കാറിടിച്ച് തെറിപ്പിച്ചു. പരുക്കേറ്റ പെൺകുട്ടി ചികിത്സയിലിരിക്കെ മരിച്ചു

 


രക്ഷിതാക്കൾക്കും സഹോദരനുമൊപ്പം റോഡരികിൽ നിൽക്കവേ നിയന്ത്രണംവിട്ട കാർ ഇടിച്ചു ഗുരുതര പരുക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു. വെള്ളിപറമ്പ് ഉമ്മളത്തൂർ സ്വദേശി മാവുള്ളപറമ്പിൽ ഹെൽത്ത് ഇൻസ്പെക്ടർ എം.അജീഷിന്റെ മകൾ ഗോവിന്ദപുരം കേന്ദ്രീയ വിദ്യാലയം (2) എട്ടാം ക്ലാസ് വിദ്യാർഥി ശ്രീലക്ഷ്മി (13) ആണ് മരിച്ചത്.


ബന്ധുവീട്ടിൽ പോയി മടങ്ങവേ കാർ റോഡരികിൽ നിർത്തി പുറത്തിറങ്ങിയതായിരുന്നു. ഇതേ സമയം എതിർ ദിശയിൽ നിന്നു വന്ന കാർ നിയന്ത്രണം വിട്ട് ശ്രീലക്ഷ്മിയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അമ്മ കൈ പിടിച്ചു റോഡരികിലേക്ക് വലിച്ചതിനാൽ സഹോദരൻ രക്ഷപ്പെട്ടു. ശ്രീലക്ഷ്മിയെ ഉടനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചേവായൂർ പൊലീസ് ഇൻക്വസ്റ്റ് നടത്തി പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ശ്രീലക്ഷ്മിയുടെ കണ്ണുകൾ ദാനം ചെയ്തു. അമ്മ: റിഷ. സഹോദരൻ: ശ്രീവിനായക് (കേന്ദ്രീയ വിദ്യാലയം (2)). തിങ്കളാഴ്ച വൈകിട്ട് ആറരയോടെ കോവൂർ – ഇരിങ്ങാടൻപള്ളി റോഡിലാണ് അപകടം.

Post a Comment

Previous Post Next Post