വയനാട് മാനന്തവാടി: പാണ്ടിക്കടവ് അഗ്രഹാരം പുഴയിൽ കുളിക്കുന്നതി നിടെ പതിനാറുകാരൻ മുങ്ങി മരിച്ചു. പാണ്ടിക്കടവ് മാറത്ത് സിറാജിന്റെ മകൻ ആരിഫ് ആണ് മരിച്ചത്. കൂടെയുണ്ടായി രുന്ന സുഹൃത്ത് റെസിൻ അഹമ്മദിനെ പ്രദേശവാസികൾ രക്ഷ പ്പെടുത്തി. പാണ്ടിക്കടവ് ചെയങ്കണ്ടി ജലീലിന്റെ മകനായ റെസിൻ നിലവിൽ മാനന്തവാടി മെഡിക്കൽ കോളേജിൽ ചികിത്സയിലാ ണ്. മൂന്നു സുഹൃത്തുക്കൾ കൂടി അഗ്രഹാരം തടയണക്ക് സമീ പം കുളിക്കുന്നതിനിടെയാണ് അപകടമെന്നാണ് ആദ്യ വിവരം.
അപകടങ്ങളിൽ പെടുന്നവരെ എത്രയും പെട്ടൊന്ന് ഹോസ്പിറ്റലിൽ എത്തിക്കുന്നതിന് മാനന്തവാടി യുടെ അഞ്ച് കിലോമീറ്റർ ചുറ്റളവിൽ ഫ്രീ സർവീസുമായി ആക്‌സിഡന്റ് റെസ്ക്യൂ 24×7 മാനന്തവാടി ആംബുലൻസ് സർവീസ് 8606295100
