വയനാട് പനമരം: പനമരം നിർവാരത്ത് വയോധികയെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പാരവയൽ ശ്രീവിഹാറിൽ സുജയ കുമാരി (73) ആണ് മരിച്ചത്. ഇവരുടെ തറവാടിനോട് ചേർന്നുള്ള മകന്റെ വീടിന് പുറകിലെ മുറ്റത്താണ് ഇന്ന് രാവിലെ മൃതദേഹം കണ്ടത്. മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യ ചെയ്ത താണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മാനന്തവാടി ഡിവൈഎസ്പി പി.എൽ ഷൈജു വിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ച് മത ദേഹം പോസ്റ്റുമോർട്ട നടപടികൾക്കായി വയനാട് മെഡിക്കൽ കോളേജിലേക്ക് മാറ്റി
അപകടങ്ങളിൽ പെടുന്നവരെ എത്രയും പെട്ടൊന്ന് ഹോസ്പിറ്റലിൽ എത്തിക്കുന്നതിന് മാനന്തവാടി യുടെ അഞ്ച് കിലോമീറ്റർ ചുറ്റളവിൽ ഫ്രീ സർവീസുമായി ആക്‌സിഡന്റ് റെസ്ക്യൂ 24×7 മാനന്തവാടി ആംബുലൻസ് സർവീസ് 8606295100
