സ്കൂട്ടറിൽ ബസിനെ മറികടക്കവേ എതിരെ വന്നത് ലോറി; വിദ്യാർഥിനികൾ രക്ഷപ്പെട്ടത് തലനാരിഴക്ക്




കോഴിക്കോട്: സ്കൂട്ടറിൽ ബസിനെ മറികടക്കാൻ ശ്രമിക്കവേ എതിരെ വന്ന ലോറിയുമായി കൂട്ടിയിടിക്കാതെ വിദ്യാർഥിനികൾ രക്ഷപ്പെട്ടത് തലനാരിഴക്ക്. ബസിനും ലോറിക്കുമിടക്ക് കുടുങ്ങിയ വിദ്യാർഥികൾ റോഡിൽ വീണെങ്കിലും കാര്യമായ പരിക്കുകളില്ലാതെ രക്ഷപ്പെടുകയായിരുന്നു. ബസിലെ സി.സി.ടി.വിയിൽ പതിഞ്ഞ അപകട ദൃശ്യങ്ങൾ നെഞ്ചിടിപ്പിക്കുന്നതാണ്.


അരീക്കോട്-കോഴിക്കോട് റൂട്ടിൽ താത്തൂർപൊയിലിൽ ഇന്നലെ രാവിലെ നടന്ന അപകടത്തിന്റെ ദൃശ്യങ്ങളാണ്


പുറത്തുവന്നത്. ഇടുങ്ങിയ റോഡിൽവെച്ചാണ് രണ്ട് വിദ്യാർഥിനികൾ സഞ്ചരിച്ച സ്കൂട്ടർ ബസിനെ മറികടക്കാൻ ശ്രമിച്ചത്. പെട്ടെന്ന് എതിരെ ലോറിവരികയും ഇവർ ലോറിക്കും ബസിനുമിടയിൽ പെടുകയുമായിരുന്നു. സ്കൂട്ടർ ലോറിയിലും ബസിലും തട്ടിയെങ്കിലും ഇരുവരും റോഡിലേക്ക് തന്നെ വീണതിനാൽ വലിയ അപകടമൊഴിവായി.

Post a Comment

Previous Post Next Post