കൊച്ചി: എറണാകുളം പറവൂർ – വരാപ്പുഴ റൂട്ടിൽ കേബിൾ കഴുത്തിൽ കുരുങ്ങി അപകടം. പൂശാരിപ്പടിയിലാണ് അപകടം നടന്നത്. പിഎസ് പ്രജീഷ് എന്ന യുവാവിനാണ് സംഭവത്തിൽ കഴുത്തിന് പരിക്കേറ്റത്. മുന്നിൽ പോയ ലോറി തട്ടി താഴ്ന്ന കെഎസ്ഇബിയുടെ സർവീസ് വയർ കഴുത്തിൽ കുരുങ്ങിയാണ് അപകടം ഉണ്ടായത്. പ്രജീഷിന്റെ കഴുത്തിലും കൈയ്യിലും താഴ്ന്ന് കിടന്ന കേബിൾ വയറുകൾ കുടുങ്ങി. ബൈക്ക് വേഗത്തിലായിരുന്നില്ലെന്നും അതിനാലാണ് ഗുരുതരമായ അപകടം സംഭവിക്കാതിരുന്നതെന്നും പ്രജീഷ് പറഞ്ഞു.