എടപ്പാൾ:ഓട്ടോ ഡ്രൈവറെ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.നടുവട്ടം സെന്ററിൽ ഗുഡ്സ് ഓട്ടോ ഓടിക്കുന്ന നെല്ലിശ്ശേരി സ്വദേശി ചേറും പറമ്പിൽ മണിയുടെ മകൻ മണികണ്ഠൻ (45)നെ യാണ് നടുവട്ടം മരമില്ലിന് സമീപത്തെ പറമ്പിലെ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.ഞായറാഴ്ച കാലത്ത് 9.30 ഓടെയാണ് നാട്ടുകാർ മണികണ്ഠനെ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്.
ചങ്ങരംകുളം പോലീസെത്തി മേൽനടപടികൾ സ്വീകരിച്ചു.ഒരാഴ്ച മുമ്പ് മണികണ്ഠന്റെ ഭാര്യ മറ്റൊരാളുമായി വീട്ടിൽ നിന്ന് ഇറങ്ങി പോയിരുന്നു.ഇതിന്റെ മനോവിശമത്തിൽ ആത്മഹത്യ ചെയ്തതാവാമെന്നാണ് നിഗമനം.മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് കൊടുക്കും
