കാര്‍ നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ചു മറിഞ്ഞു; യുവാവിന് ഗുരുതര പരുക്ക്



പത്തനംതിട്ട കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവിന് പരുക്കേറ്റു. മേലെ വെട്ടിപ്പുറം പാറയടിയില്‍ അംജാദി(22) നാണ് പരുക്കേറ്റത്.

ഇന്നലെ രാത്രി 10.45 ന് മേലെ വെട്ടിപ്പുറം-സെന്റ് പീറ്റേഴ്സ് റോഡില്‍ സെന്റ് പീറ്റേഴ്സ് ജങ്ഷന് സമീപമായിരുന്നു അപകടം.


വെട്ടിപ്പുറം ഭാഗത്തു നിന്ന് വന്ന കാര്‍ നിയന്ത്രണം വിട്ട് സമീപത്തെ തോടിന്റെ മുകളിലൂടെ സ്വകാര്യ വ്യക്തിയുടെ മതിലിലേക്ക് ഇടിച്ചു കയറുകയായിരുന്നു. റിങ് റോഡില്‍ രാത്രി പട്രോളിങ് നടത്തുകയായിരുന്ന പോലീസ് ഉദ്യോഗസ്ഥരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പരുക്കേറ്റ യുവാവിനെ ആദ്യം പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും പിന്നീട് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

മാരുതി ബെലേനൊ കാര്‍ ആണ് അപകടത്തില്‍പ്പെട്ടത്. റോഡില്‍ നിന്ന് തോടിനു മുകളിലൂടെ മതിലില്‍ ഇടിച്ചു കയറുകയായിരുന്നു. വാഹനം പൂര്‍ണമായി തകര്‍ന്നു. കാര്‍ മറിച്ചിട്ടാണ് ഡോര്‍ തുറന്ന് പരുക്കേറ്റയാളെ പുറത്തെടുത്തത്. അഗ്നിശമന സേനയും സ്ഥലത്തെത്തി.

Post a Comment

Previous Post Next Post