കോഴിക്കോട് ബീച്ചിലെ ലയൺസ് പാർക്കിന് സമീപത്തുവെച്ചാണ് കുട്ടികൾ തിരയിൽപ്പെട്ടത്. രാവിലെ ഫുട്‌ബോൾ കളിക്കാനായി എത്തിയ കുട്ടികൾ കളിക്ക് ശേഷം കുളിക്കാനിറങ്ങിയപ്പോഴാണ് കാണാതായത്.
മൂന്ന് കൂട്ടികളാണ് തിരയിൽപ്പെട്ടത്. ഒരാളെ മത്സ്യത്തൊഴിലാളികളും ബീച്ചിലുണ്ടായിരുന്നവരും ചേർന്ന് രക്ഷിച്ചു. മറ്റു രണ്ടുപേർക്ക് നീന്തലറിയില്ലെന്നാണ് ബീച്ചിലുണ്ടായിരുന്നവർ പറയുന്നത്. മുഹമ്മദ് ആദിൽ (18), ആദിൻ ഹസൻ (16) എന്നിവരെയാണ് കാണാതായത്.
കോഴിക്കോട് ലയണ്‍സ് പാര്‍കിന് സമീപത്തുവെച്ച് ഒളവണ്ണ സ്വദേശികളായ കുട്ടികളെയാണ് കാണാതായത്. പൊലീസും അഗ്‌നിരക്ഷാസേനയും മീന്‍പിടുത്തതൊഴിലാളികളും ചേര്‍ന്ന് തിരച്ചില്‍ നടത്തുകയാണ്.
രാവിലെ എട്ടരയോടെ മൂന്നുപേരാണ് തിരയില്‍ അകപ്പെട്ടത് ഒരാളെ രക്ഷപെടുത്തി. കളിക്കുന്നതിനിടെ പന്ത് തിരയില്‍ വീണത് എടുക്കാന്‍ പോകുന്നതിനിടെയായിരുന്നു അപകടം.
അഞ്ച് കുട്ടികള്‍ ചേര്‍ന്ന് ഫുട്‌ബോള്‍ കളിക്കുകയായിരുന്നുവെന്ന് പ്രദേശവാസികള്‍ പറഞ്ഞു. പന്ത് പോയ സാഹചര്യത്തില്‍ ഇവരില്‍ മൂന്ന് പേര്‍ കടലില്‍ ഇറങ്ങിയിരുന്നു. മൂന്നാമത്തെ കുട്ടിയെ
റിപ്പോർട്ട് നൽകിയത്. ഷബീബ് കൊടക്കാട്.