മലപ്പുറം പൊന്നാനി ബിയ്യം ചെറിയ പാലത്തിന് സമീപം വാഹനാപകടം. ഇന്ന് കാലത്ത് എട്ട് മണിക്കാണ് അപകടം. പൊന്നാനിയിൽ നിന്ന് എടപ്പാളിലേക്ക് വരികയായിരുന്ന ബസ് മിനി ഗുഡ്സ് ലോറിയിൽ ഇടിച്ചാണ് അപകടമുണ്ടായത്.
അപകടത്തിൽ അതിഥി തൊഴിലാളി കൃഷണ മരണപ്പെട്ടു. നാല് പേർക്ക് പരിക്ക്. സരമായ പരിക്ക് പറ്റിയ മറ്റൊരു അഥിതി തൊഴിലാളിയെ വിദഗ്ദ ചിക്കൽസക്കായി തിരൂർ സ്വകാര്യ ഹോസ്പിറ്റലിൽ നിന്നും കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോയി എന്നാണ് അറിയാൻ കഴിഞ്ഞത്.
മറ്റു മൂന്ന് പേരിൽ രണ്ട് പേര് പടിഞ്ഞാറങ്ങാടി സ്വദേശികളാണ്. ഒരേ ദിശയിൽ സഞ്ചരിക്കുകയായിരുന്ന വാഹനത്തെ സ്വകാര്യ ബസ് മറികടക്കുന്നതിനിടിയിലാണ് അപകടം. ഗുഡ്സ് വാഹനത്തിന് പിറകിലിരുന്ന രണ്ടുപേരിൽ ഒരാളാണ് മരണപ്പെട്ടത്.