ആശുപത്രിയിലേക്ക് പോകുംവഴി കാർ പോസ്റ്റിലിടിച്ചു…ഒന്നര വയസ്സുകാരി മരിച്ചു




ആലപ്പുഴ ചേർത്തല: പനി ബാധിച്ച കുട്ടിയുമായിആശുപത്രിയിലേക്ക് പോകുവഴി കാർ പോസ്റ്റിലിടിച്ചു. ഒന്നര വയസുള്ളകുട്ടി മരിച്ചു.ചേർത്തല നഗരസഭ നാലാം വാർഡിൽ നെടുംമ്പ്രക്കാട് കിഴക്കെ നടുപ്പറമ്പിൽ മുനീറിന്റെയും അസ്നയുടെയും മകൾ ഒന്നര വയസുള്ളഹയ്സആണ് മരിച്ചത്. ഇന്നലെ രാത്രി 11.30ഓടെ ചേർത്തല ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിനു സമീപമാണ് അപകടം.


പനി കൂടിയതിനെത്തുടർന്ന് കുട്ടിയെ മാതാപിതാക്കൾആശുപത്രിയിലേക്കു കൊണ്ടുപോകും വഴിയാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട കാർ പോസ്റ്റിൽ ഇടിയ്ക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കുട്ടിയെ ഉടൻ ചേർത്തല താലുക്കാശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുട്ടിയുടെ പിതാവ് മുനീറിനും പരുക്കുണ്ട്.

Post a Comment

Previous Post Next Post