കണ്ണൂർ പയ്യന്നൂര്‍: കൊല്ലം സ്വദേശി പയ്യന്നൂരില്‍ കാറിടിച്ച് മരിച്ചു.കൊല്ലം നെല്ലിമുക്ക് മടന്തക്കോട് സ്വദേശി ബിനേഷ് ഭവനിലെ ഗോപിനാഥൻ പിള്ളയുടെ മകൻ ജി.
ബിജു (48) വാണ് മരിച്ചത്. പടന്ന പഞ്ചായത്ത് ഓഫീസില്‍ ഓവര്‍സിയറാണ്. പയ്യന്നൂര്‍ ടൗണില്‍ സൗത്ത് ഇന്ത്യൻ ബാങ്കിന് സമീപം ഇന്നലെ വൈകുന്നേരം അഞ്ചേമുക്കാലോടെയായിരുന്നു അപകടം.
പഴയ ബസ് സ്റ്റാൻഡ് ഭാഗത്തേക്ക് നടന്നുപോവുകയായിരുന്ന ബിജുവിനെ അമിത വേഗത്തില്‍ പെരുമ്ബ ഭാഗത്തേക്ക് പോവുകയായിരുന്ന കാറിടിക്കുകയായിരുന്നു. ഉടൻ നാട്ടുകാര്‍ ചേര്‍ന്ന് പയ്യന്നൂര്‍ സഹകരണ ആശുപത്രിയിലും തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
