കൊല്ലം കൊട്ടാരക്കരയില്‍ കാറുമായി കൂട്ടിയിടിച്ച് പെട്രോള്‍ ടാങ്കര്‍ മറിഞ്ഞു. കൊട്ടാരക്കര വാളകം വയയ്ക്കല്‍ വഞ്ചിപ്പെട്ടിയിലാണ് അപകടം.
12,000 ലിറ്റര്‍ പെട്രോളാണ് ടാങ്കറില്‍ ഉണ്ടായിരുന്നത്. പെട്രോള്‍ ചെറിയ തോതില്‍ ചോര്‍ന്നിട്ടുണ്ട്. ഫയര്‍ഫോഴ്സ് സ്ഥലത്തെത്തിയിട്ടുണ്ട്. പോലീസ് സംഘവും സ്ഥലത്തുണ്ട്.
തിരുവന്തപുരത്തേക്ക് പോകുകയായിരുന്ന ടാങ്കര്‍ ലോറി എതിര്‍ ദിശയില്‍ നിന്നും വന്ന കാറുമായിട്ടാണ് ഇടിച്ചത്. രാത്രി 9 മണിയോടെ ആയിരുന്നു അപകടം. അപകടത്തില്‍ പരിക്കേറ്റവരെ കാറിലുണ്ടായിരുന്നവരെ ആശുപത്രിയിലേക്ക് മാറ്റി.
