പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റ് വയോധിക മരണപ്പെട്ടു.



 ഇടുക്കി കുഞ്ചിത്തണ്ണി ഇരുപതേക്കറിൽ ശനിയാഴ്ച ഉച്ചയോടെ ആയിരുന്നു അപകടം നടന്നത്. കുഞ്ചിത്തണ്ണി നെല്ലിക്കാട് ആനന്ദഭവനിൽ സുബുലക്ഷ്മി(80) ആണ് മരിച്ചത്.

വീടിന് പുറത്തേക്ക് ഇറങ്ങിയ സുബുലക്ഷ്മിയുടെ മുകളിലേക്ക് വൈദ്യുതി ലൈൻ പൊട്ടി


വീഴുകയായിരുന്നു. കുഞ്ചിത്തണ്ണി നെല്ലിക്കാടുള്ള മകൾ മഹാലക്ഷ്മിയുടെ വീട്ടിലായിരുന്നു സുബ്ബലക്ഷ്മി താമസിച്ചിരുന്നത്. വീട്ടിലുണ്ടായിരുന്നവ ർ ജോലിക്കായി പോയ സമയത്തായിരുന്നു അപകടം.


ഉടൻ തന്നെ സമീപവാസികൾ എത്തിയെങ്കിലും വൈദ്യുതി പ്രവാഹം ഉണ്ടായതിനാൽ അടുത്തേക്ക് എത്താൻ കഴിഞ്ഞില്ല. പിന്നീട് വൈദ്യുതി ബന്ധം വിച്ഛേദിച്ചിട്ടാണ് സുബ്ബലക്ഷ്മിയെ പുറത്തെടുത്തത്. ഉടൻതന്നെ അടിമാലി താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റുമോർട്ട നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.

Post a Comment

Previous Post Next Post