മാവേലിക്കര – കിണറ്റിൽ വീണു വീട്ടമ്മ മരിച്ചു. കുറത്തികാട് പളളിയാവട്ടം വലിയവിള പുത്തൻവീട്ടിൽ ഈശ്വരിയമ്മ (87) ആണ് മരിച്ചത്. 70 അടിയോളം താഴ്ചയുള്ള കിണറ്റിൽ മഴയിൽ വെള്ളം കയറിയോ എന്ന് നോക്കുമ്പോൾ കിണറ്റിൽ വീഴുകയായിരുന്നു. സമീപവാസികൾ ഓടിയെത്തി രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ സംഭവം അറിഞ്ഞ് മാവേലിക്കര അഗ്നി രക്ഷാസേന സ്ഥലത്തെത്തി. കറ്റാനത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഭർത്താവ്: പരേതനായ രാഘവൻ. മക്കൾ: കനകമണി, മഹിളാമണി. മരുമക്കൾ: പരേതനായ ശിവദാസൻ, അരവിന്ദാക്ഷൻ.