പഴുവിൽ: സുബ്രഹ്മണ്യ സ്വാമിക്ഷേത്രക്കുളത്തിൽ കുളിക്കാനെത്തിയ ഡിഗ്രി വിദ്യാർത്ഥി മുങ്ങി മരിച്ചു. കുളത്തിനടിയിലെ ചേറിൽ പൂണ്ട നിലയിലായിരുന്നു യുവാവ് കിടന്നിരുന്നത്.
പഴുവിൽ വെസ്റ്റ് മുസ്ലിം പള്ളിക്ക് സമീപം താമസിക്കുന്ന പുഴങ്കരയില്ലത്ത് റഷിദ് മകൻ ആഷിക്ക് ( 19 ) ആണ് മരിച്ചത്. ഇന്നലെ വെകീട്ട് ഏഴു മണിയോടെയായിരുന്നു സംഭവം. ആഷിക്ക് കൂട്ടുകാരുമൊത്ത് കുളിക്കാനായി എത്തിയതായിരുന്നു. സ്ഥിരമായി ഇവർ ഇവിടെ കുളിക്കാനെത്താറുണ്ട്
വെള്ളത്തിലേക്ക് ചാടിയ ആഷിക്കിനെ കാണാതായതോടെ സുഹൃത്തുക്കൾ സമീപത്തുള്ള കടക്കരുകിലേക്ക് വിവരം പറയാനായി ഓടിയെത്തി. അവിടെയുണ്ടായിരുന്ന ക്ഷേത്രം ഭാരവാഹികളും ഓടിയെത്തി കുളത്തിലിറങ്ങി തപ്പിയപ്പോളാണ് ആഷിക്കിനെ ചേറിൽ താഴ്ന്നു കിടക്കുന്നത് കണ്ടത്. ഉടൻ തന്നെ പഴുവിൽ മിഷൻ ആസ്പത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
മാതാവ് സ്ൽമ. വലപ്പാട് മായ കോളേജിലെ ഡിഗ്രി വിദ്യാർത്ഥിയാണ് മരിച്ച ആഷിക്ക്. സഹോദരി ആഷിത നഴ്സിംഗ് വിദ്യാർത്ഥിയാണ്. അന്തിക്കാട് പോലീസ് മേൽനടപടികൾ സ്വീകരിച്ചു.
