അരിമ്പൂർ: പഞ്ചായത്തിൽ മനക്കൊടിയിൽ ഇന്ന് വൈകീട്ട് ഉണ്ടായ മിന്നൽ ചുഴലിയിൽ നിരവധി മരങ്ങൾ കടപുഴകി വീണു. മനക്കൊടി ആശാരിമൂലയിൽ ഹോട്ടലിനു മുകളിലേക്ക് മരം കടപുഴകി വീണെങ്കിലും ആളപായമില്ല.
വൈകീട്ട് 5 മണിക്ക് ആഞ്ഞു വീശിയ മിന്നൽ
ചുഴലിയിലാണ് അപകടം ഉണ്ടായത്. തത്രത്തിൽ പൊൻമാണി എന്നയാളുടെ ചായക്കടയാണ് മരം വീണു തകർന്നത്. ഈ സമയം ഇയാൾ പുറത്തേക്ക് പോയതിനാൽ പരിക്കേൽക്കാതെ രക്ഷപെട്ടു. സമീപത്തെ വീടുകളിലെ മരങ്ങളും കടപുഴകിയിട്ടുണ്ട്. അരിമ്പൂർ പഞ്ചായത്ത് പ്രസിഡന്റ് സ്മിത അജയകുമാർ, വാർഡംഗം കെ. രാഗേഷ് എന്നിവർ സ്ഥലത്തെത്തി മരം മുറിച്ചുമാറ്റാൻ വേണ്ട നടപടികൾ കൈക്കൊണ്ടു.
