കൊച്ചി-ധനുഷ്കോടി ദേശീയ പാതയിൽ തമിഴ്നാട്ടിലെ മുന്തലിന് സമീപമുണ്ടായ വാഹനാപകടത്തിൽ തോട്ടം തൊഴിലാളി മരിച്ചു. ഉടുമ്പൻചോല പൊത്തകള്ളി എസ്റ്റേറ്റിലെ ജീവനക്കാരൻ ബാലൻ (51) ആണ് മരിച്ചത്. വൈകുന്നേരം 4 ന് ബാലൻ സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനവും തൊഴിലാളികളുമായി എത്തിയ ജീപ്പും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. പരുക്കേറ്റ ബാലനെ ബോഡിനായ്ക്കന്നൂരിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് വിട്ടു നൽകും.
റിപ്പോർട്ട്: നവീൻ , ഇടുക്കി അടിമാലി
