വിനോദസഞ്ചാരത്തിനെത്തിയ യുവാവ് പുഴയില്‍ മുങ്ങി മരിച്ചു



തൃശ്ശൂർ കുടുംബത്തോടൊപ്പം അതിരപ്പിള്ളിയില്‍ വിനോദസഞ്ചാരത്തിനെത്തിയ യുവാവ് പുഴയില്‍ മുങ്ങി മരിച്ചു. കോയമ്ബത്തൂര്‍ സലൂര്‍ ശ്രീരാമ നഗര്‍ സ്വദേശി അശോക് (37)ആണ് മരിച്ചത്.

ചാലക്കുടിപ്പുഴയുടെ വെറ്റിലപ്പാറ ചിക്ലായി കടവില്‍ ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു സംഭവം. ചിക്ലായി കമ്മ്യൂണിറ്റി ഹാളിന് സമീപത്തെ റിസോര്‍ട്ടില്‍ തങ്ങിയ അശോകും കുടുംബവും ഉച്ചയോടെ പുഴകടവിലെത്തിയത്.


പുഴയിലിറങ്ങിയ അശോക് നീന്തുന്നതിനിടെ കയത്തില്‍പ്പെട്ട് മുങ്ങിപോവുകയായിരുന്നു. കൂടെയുണ്ടായിരുന്നവരുടെ കരച്ചില്‍ കേട്ട് നാട്ടുകാരെത്തി തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് ഫയര്‍ഫോഴ്‌സെത്തി നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഭാര്യ, കുട്ടി, ഭാര്യയുടെ മാതാപിതാക്കള്‍, സഹോദരി, ഇവരുടെ ഭര്‍ത്താവ് എന്നിവര്‍ക്കൊപ്പമാണ് അശോക് അതിരപ്പിള്ളിയിലെത്തിയത്.

Post a Comment

Previous Post Next Post