കാറുകള്‍ കൂട്ടിമുട്ടി വീട്ടമ്മ മരിച്ചു



കോട്ടയം: കുമരകം കൈപ്പുഴമുട്ടില്‍ മകൻ ഡ്രൈവ് ചെയ്ത കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിച്ച്‌ അധ്യാപികയായ അമ്മ മരിച്ചു..വൈക്കം മറവൻതുരുത്ത് കടൂക്കര സുഭാഷ് ഭവനില്‍ സുഭാഷിന്റെ ഭാര്യ ശ്രീകല(59) ആണ് മരിച്ചത്.അഞ്ച് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ചേര്‍ത്തല ഭാഗത്തു നിന്നും വന്ന സ്കോര്‍പിയോ കാര്‍ മറ്റൊരു വാഹനത്തിനെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ കോട്ടയം ഭാഗത്തു നിന്നും വന്ന ടയോട്ട കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.


മരിച്ച ശ്രീ കല പരിയാരം മെഡിക്കല്‍ കോളേജിലെ ഡോ.നിഖിലിൻ്റ മാതാവാണ്. സന്ദീപ് (46), സോന (36) ,അലീഷ (12), ശ്രീകുമാര്‍ (43), നിഖില്‍ (29) എന്നിവര്‍ക്കാണ് പരിക്ക്. അപകടത്തില്‍പ്പെട്ടവരെ സമീപവാസികള്‍ ഉടൻ തന്നെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചു.

Post a Comment

Previous Post Next Post