ചേട്ടൻ അനുജനെ കുത്തിക്കൊന്നു



കാസർകോട്∙ മഞ്ചേശ്വരത്ത് അനുജനെ ചേട്ടൻ കുത്തിക്കൊന്നു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ

പ്രഭാകരനാണു കൊല്ലപ്പെട്ടത്. കുടുംബവഴക്കാണു കൊലപാതകത്തിലേക്കു നയിച്ചതെന്നാണു സൂചന.

മഞ്ചേശ്വരം കാളായിൽ ഇന്നു പുലർച്ചെയായിരുന്നു സംഭവം. സഹോദരങ്ങളായ പ്രഭാകരനും ജയറാമും

അമ്മയും മാത്രമാണു രാവിലെ വീട്ടിലുണ്ടായിരുന്നത്. സഹോദരന്മാർ തമ്മിൽ തർക്കമുണ്ടാകുകയും

പ്രകോപിതനായ ജയറാം അനുജനെ കത്തികൊണ്ടു കുത്തുകയുമായിരുന്നു.

Post a Comment

Previous Post Next Post