പ്രഭാത സവാരിക്കിറങ്ങിയവരെ ഓട്ടോ ടാക്സിയിടിച്ച് അപകടം: രണ്ടുപേർ മരണപ്പെട്ടു. രണ്ടുപേർക്ക് പരിക്ക്




മലപ്പുറം   പൊന്നാനി കർമ്മ റോഡ് സ്വദേശികളായ പുരുഷോത്തമൻ, ശശികുമാർ എന്നിവരാണ് മരണപ്പെട്ടത്.പൊന്നാനി കർമ്മ റോഡിൽ പ്രഭാത സവാരി നടത്തുന്നവർക്കിടയിലേക്ക് ഓട്ടോ ടാക്സി (വെള്ളിമൂങ്ങ) ഇടിച്ചു കയറുകയായിരുന്നു.

അപകടത്തിൽ പരിക്കുപറ്റിയ നാലുപേരെ പൊന്നാനി ആംബുലൻസിലും കാറിലും ആദ്യം പൊന്നാനി താലൂക്ക് ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സക്കായി എം.എസ്.എസ്, അൽ ഫസാ, പൊന്നാനി ആംബുലൻസ് എന്നീ പ്രവർത്തകർ ചേർന്ന് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പുരുഷോത്തമൻ, ശശികുമാർ എന്നിവരുടെ ജീവൻ രക്ഷിക്കാനായില്ല. മറ്റു രണ്ടുപേരുടെ പേരുവിവരങ്ങൾ ലഭ്യമായിട്ടില്ല.


 _പൊന്നാനി ആംബുലൻസ്_ 

 *7510 100 103* 

 _എം.എസ്.എസ്_ 

 *9387 54 4000* 

 _അൽ ഫസാ_ 

 *8714 102 102* 


Post a Comment

Previous Post Next Post