പുനലൂരിൽ കനാലിലേക്ക് പിക് അപ് മറിഞ്ഞ് രണ്ട് പേർ മരണപ്പെട്ടു. അഞ്ച് പേർക്ക് പരിക്ക്

 


 കൊല്ലം പുനലൂർ: തെന്മലക്ക് സമീപം ഉറുകുന്നിൽ കനാലിലേക്ക് പിക് അപ് മറിഞ്ഞ് രണ്ട് തൊഴിലാളികൾ മരിച്ചു. അഞ്ച് പേർക്ക് പരിക്ക്. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ കല്ലട ജലസേചന പദ്ധതിയുടെ വലതുകാര കനാലിൽ ഉറുകുന്ന് കനാൽ പാലത്തിന് സമീപമായിരുന്നു അപകടം.


ഒറ്റക്കൽ റെയിൽവേ സ്റ്റേഷന് സമീപം ഒരു വീട് കോൺക്രീറ്റിന് കരുനാഗപ്പള്ളിയിൽ നിന്നും വന്ന തൊഴിലാളികളാണ് അപകടത്തിലായത്. നിയന്ത്രണം വിട്ട പിക് അപ്പ് റോഡിൻറെ കട്ടിങ് തകർത്തു 75 അടിയോളം താഴ്ചയുള്ള കനാലിലേക്ക് മറിയുകയായിരുന്നു.


നാട്ടുകാരും തെന്മല പൊലീസും രക്ഷാപ്രവർത്തനം നടത്തി. മരിച്ചവരേയും പരിക്കേറ്റവരേയും പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.

Post a Comment

Previous Post Next Post