തൃശ്ശൂർ പട്ടിക്കാട്. ദേശീയപാതയിൽ താണിപ്പാടത്ത് കെഎസ്ആർടിസി ബസ്സിൽ ബൈക്കുകൾ ഇടിച്ച് നാലു പേർക്ക് പരിക്കേറ്റു. സുഹൃത്തുക്കളായ പട്ടിക്കാട് സ്വദേശി പ്രത്യുഷ് (20), പാണഞ്ചേരി സ്വദേശി നൗഫൽ (20), വെട്ടിക്കൽ സ്വദേശി ലാൽസൺ (20), പാവറട്ടി സ്വദേശി ഗോകുൽ (20), എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ തൃശ്ശൂർ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രത്യുഷിന് കാലിന് സാരമായ പരിക്ക് ഉണ്ട്. ആരുടെയും പരിക്ക് ഗുരുതരമല്ല. ഇന്ന് വൈകിട്ട് 3:00 മണിയോടെയാണ് അപകടമുണ്ടായത്. തൃശ്ശൂരിൽ നിന്നും കോയമ്പത്തൂരിലേക്ക് ആറുവരി പാതയിലൂടെ പോയിരുന്ന കെഎസ്ആർടിസി ബസ് താണിപ്പാടത്ത് എത്തിയപ്പോൾ യൂ ടേൺ എടുത്ത് പട്ടിക്കാടിന് തിരികെ വരാൻ ശ്രമിക്കുകയായിരുന്നു. ഇതേസമയം കുതിരാനിലേക്ക് പോകുകയായിരുന്ന ബൈക്ക് യാത്രികർ നിയന്ത്രണം വിട്ട് ബസ്സിന്റെ പുറകിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. പട്ടിക്കാട് 108 ആംബുലൻസിലാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്.
ആക്‌സിഡന്റ് റെസ്ക്യൂ 24×7 എമർജൻസി ആംബുലൻസ് പീച്ചി ആംബുലൻസ് സർവീസ് തൃശ്ശൂർ പട്ടിക്കാട് 8289876298
