മക്ക: വിശുദ്ധ ഹജ് കര്‍മത്തിനായി സ്വകാര്യ ഹജ് ഗ്രൂപ്പ് വഴി മക്കയില്‍ എത്തിയ മലയാളി തീര്‍ഥാടക മത്വാഫില്‍ കുഴഞ്ഞുവീണ് മരിച്ചു
മലപ്പുറം തേഞ്ഞിപ്പലം നീരോല്‍പലം സ്വദേശിനി കുപ്പാട്ടില്‍ സാജിദയാണ് ഹറമില്‍ കുഴഞ്ഞു വീണ് മരിച്ചത്. 64 വയസ്സായിരുന്നു. ഉംറ നിര്‍വഹിച്ച ശേഷം വ്യാഴാഴ്ച വൈകുന്നേരം ഹറമിലെത്തിയപ്പോള്‍ മത്വാഫില്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ബന്ധുക്കളോടൊപ്പം സ്വകാര്യ ഗ്രൂപ്പില്‍ ബുധനാഴ്ച വൈകിട്ടാണ് ഇവര്‍ മക്കയിലെത്തിയത്.
ബീരാനാണ് ഭര്‍ത്താവ്. പിതാവ്: അബ്ദുട്ടി, മതാവ്: ആയിഷ. മക്കയിലെ അല്‍ നൂര്‍ മോര്‍ച്ചറില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമനടപടികള്‍ പൂര്‍ത്തിയാക്കി മക്കയില്‍ തന്നെ ഖബറടക്കാനുള്ള നടപടികള്‍ സാമൂഹിക പ്രവര്‍ത്തകൻ മുജീബ് പൂക്കോട്ടൂരിന്റെ നേതൃത്വത്തില്‍ നടന്നു വരുന്നു.
.
